കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ഉടസ്ഥതയിലുള്ള കാരിക്കാമുറിയിലെ സ്ഥലത്ത് ആധുനിക ബസ്‌സ്റ്റാൻഡും നിലവിലെ സ്റ്റാൻഡിൽ വാണിജ്യാടിസ്ഥാനത്തിൽ കെട്ടിടം നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി ആന്റണിരാജു നിയമസഭയിൽ അറിയിച്ചു. ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തും. കിഫ്ബി വഴി ധനസഹായത്തിന് ശ്രമിക്കുന്നുണ്ട്. റെയിൽവേ, മെട്രോ, ബസ്‌സ്റ്റാൻഡ് കോറിഡോറിന് രൂപംനൽകാനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ എറണാകുളം കെ.എസ്.ആർ.ടി.സിയുടെ വികസനം സാദ്ധ്യമാകുകയുള്ളു. സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടിജെ .വിനോദ് എം .എൽ.എ നൽകിയ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.