ആലുവ: വായ്പ നൽകിയ പണം തിരിച്ചുചോദിച്ച യുവാവിനെ വിളിച്ചു വരുത്തി ആക്രമിച്ച കേസിൽ ആലങ്ങാട് ആലുവിള പുത്തൻ വീട്ടിൽ ദിലീപ് (24), തായിക്കാട്ടുകര കൊച്ചുവീട്ടിൽ ശ്രീജിത്ത് (ബിലാൽ - 25), മണ്ണുംതുരുത്തി വീട്ടിൽ യദുകൃഷ്ണൻ (31) എന്നിവരെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 28നാണ് സംഭവം. നിധിൻ എന്നയാളിൽ നിന്നും ദിലീപ് വാങ്ങിയ ഒന്നര ലക്ഷം രൂപ തിരിച്ചു ചോദിച്ചതാണ് ആക്രമണത്തിന് കാരണം. നിധിനെ കോട്ടപ്പുറത്തേക്ക് വിളിച്ചു വരുത്തുകയും കാറിൽ ബലമായി കയറ്റി ആക്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ എം.ആർ. മൃദുൽകുമാർ, എസ്.ഐ ഡി .അജയ് കുമാർ, എ.എസ്.ഐ സജിമോൻ, എസ്.സി.പി.ഒ മാരായ പ്രദീഷ്, ബിജു, ശ്യാമ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻറ് ചെയ്തു.