medicine
എടത്തല പഞ്ചായത്ത് 18 -ാം വാർഡിൽ കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകളുടെ വിതരണത്തിനായി ഡോ. ദീപ്തി ജോസഫിൽ നിന്ന് മരുന്നുകൾ വാർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ ഏറ്റുവാങ്ങുന്നു

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകളുടെ വിതരണം വാർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഡോ. ദീപ്തി ജോസഫ്, മൻസൂർ പാലക്കൽ ഫാർമസിസ്റ്റ് അഞ്ജുപ്രിയ, റജീന തുടങ്ങിയവർ പങ്കെടുത്തു. എടത്തല സർക്കാർ ആയുർവേദ ഡിസ്‌പെൻസെറിയിൽ നിന്നാണ് അപരാജിതധൂപചൂർണം, ഗുളുച്യാദി കഷായസൂക്ഷ്മചൂർണം എന്നിവ ആദ്യഘട്ടമായി നൽകിയത്. അങ്കണവാടി അദ്ധ്യാപികമാരായ ജയശ്രീ, ഗീത, ഹെൽപ്പർമാരായ സിനു തങ്കപ്പൻ, രാജം എന്നിവരുടെ സഹായത്തോടെ എല്ലാ വീടുകളിലുമെത്തിച്ചു.