കൊച്ചി: വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾക്ക് കൂടുതൽ ഡിസ്‌കൗണ്ട് അനുവദിച്ച് കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്. 1000 രൂപയുടെ പുസ്തകങ്ങൾ വാങ്ങുമ്പോൾ 1500 രൂപയുടെ പുസ്തകങ്ങൾ ലഭ്യമാകും. എറണാകുളം ബോട്ട് ജെട്ടിയിലുള്ള റവന്യൂ ടവറിലെ ബുക്ക് മാർക്ക് ശാഖയിൽ നിന്ന് ജൂലായ് 19 വരെ പുസ്തകങ്ങൾ ലഭിക്കും.