കൊച്ചി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെയും സിഹെഡിന്റെയും നേതൃത്വത്തിൽ കൊച്ചിയുടെ ജൈവവൈവിദ്ധ്യം വീണ്ടെടുക്കുന്ന പദ്ധതിക്ക് തുടക്കംകുറിക്കുന്നു. ഹരിത കേരളമിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടേയാണ് 'കൊച്ചി ഇക്കോ ചലഞ്ച്' പദ്ധതി നടപ്പാക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയെ അടയാളപ്പെടുത്തി അതിന്റെ പുന:സ്ഥാപനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള മാർഗനിർദേശങ്ങളും തുടർപ്രവർത്തന പദ്ധതികളും ആവിഷ്‌കരിച്ച് ശാസ്ത്രീയമായ പദ്ധതിരേഖ തയ്യാറാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥി ടീമുകൾക്കും പങ്കെടുക്കാം. മത്സര എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ചതും പ്രായോഗികവുമായ നിർദേശങ്ങൾക്ക് കാഷ് അവാർഡുകൾ നൽകും. സ്‌കൂൾ/കോളേജ് തലത്തിലുള്ള എൻട്രികൾ പ്രത്യേക വിഭാഗമായി പരിഗണിക്കും. സെപ്തംബർ ഒന്നിന് മുമ്പ് നിർദേശങ്ങൾ സമർപ്പിക്കണം. വിവരങ്ങൾക്ക് www.c-hed.org ഫോൺ: 8891689300.