പെരുമ്പാവൂർ: കൊവിഡ് ബാധിതരായ രോഗികൾക്ക് ആതുര സേവനത്തിന് കൊവിഡ് കെയർ പദ്ധതി തുടങ്ങി മാവിൻ ചുവട് ശാഖയിലെ മുസ്ലിം ലീഗ് പ്രവർത്തകർ. ആംബുലൻസ് കെയർ വാഹനവും വീടുകൾ അണുനശീകരണം നടത്തുന്നതിന് ഫോംഗിംഗ് മെഷീൻ സൗകര്യവും ഒരുക്കി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ് നിർവഹിച്ചു.യൂത്ത് ലീഗ് പ്രസിഡന്റ് ശുഹൈബ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഫോംഗിംഗ് മെഷീൻ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, വൈറ്റ്ഗാർഡ് വോളന്റിയേഴ്‌സ് മാരിയ കെ.കെ.അബ്ദുൽ നാസർ, സി.എ.സിദ്ധീഖ്, അനസ് അലി എന്നിവർക്ക് കൈമാറി.ജില്ല വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.എം.ബഷീർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷാജഹാൻ, കബീർ നാത്തേക്കാട്ട്, കെ ഇ അബ്ദുൽ ശുക്കൂർ തുടങ്ങിയവർ സംസാരിച്ചു.