പെരുമ്പാവൂർ: വളയൻചിറങ്ങര ഗവൺമെന്റ് എൽ.പി.സ്‌കൂളിലെ അദ്ധ്യാപകരുടെ യാത്രഅയപ്പ് നൽകി. ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക സി.രാജി, ടി.കെ.മിനി എന്നിവരോടൊപ്പം കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിച്ച ഇ.എം.സുബൈദ എന്നിവർക്കും യാത്രഅയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപിക കെ.പി.സുമ,രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, വെങ്ങോല പഞ്ചായത്ത് മെമ്പർ ലക്ഷ്മി റെജി, വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ജി.ആനന്ദകുമാർ, മുൻ പി.ടി.എ പ്രസിഡന്റ് ബിനോയ് പീറ്റർ, പി.ടി.എ അഗം ബീരാൻ എന്നിവർ സംസാരിച്ചു.സ്‌കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ വിരമിച്ച അദ്ധ്യാപകർക്ക് ഉപഹാരം നടത്തി.