പെരുമ്പാവൂർ: പുഴുക്കാട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ പ്രവേശനോത്സവം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.അജിത്കുമാറിന്റെ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് എ.എം.അന്നക്കുട്ടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജേക്കബ് മാത്യു, ജോസ്.എ.പോൾ എന്നിവർ പങ്കെടുത്തു.