പെരുമ്പാവൂർ: കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന അശമന്നൂർ പഞ്ചായത്തിലെ ആശ പ്രവർത്തകരെ ബെന്നി ബെഹനാൻ എം.പി ആദരിച്ചു. അശമന്നൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാഞ്ജലി മുരുകൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ.ജമാൽ, അഡ്വ.ചിത്ര ചന്ദ്രൻ, സുബൈദ പരീത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.പി.തോമസ് പുല്ലൻ,സനോഷ് സി മത്തായി, ബാങ്ക് ഡയറക്ടർമാരായ കെ.ജി. എബ്രഹാം, ബിന്ദു നാരായണൻ,പി.ഇ.രാമൻ,ഇ.എ.മുഹമ്മദ്,ജിൻസൺ ലൂയിസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗ്രോസ് പുല്ലൻ, തുടങ്ങിയവർ സംസാരിച്ചു.