പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും വേങ്ങൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ കൊവിഡ് സെന്റർ ആരംഭിച്ചു. കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഒക്കൽ പഞ്ചായത്തിൽ ആന്റോപുരം പള്ളി ഹാളിലാണ് സെന്റർ ആരംഭിച്ചത്. ആന്റിജൻ,ആർ.ടി.പി.സി.ആർ എന്നീ ടെസ്റ്റുകൾ സൗജന്യമായി കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു.ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തൊട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, മെമ്പർമാരായ രാജേഷ് പി.കെ, എ.ടിഅജിത് കുമാർ, ഒക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അരുൺ കുമാർ, ഒക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈജൻ, ലിസി ജോണി എന്നിവർ പങ്കെടുത്തു.