പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ ആശാ വർക്കർമാർക്കും പാലീയേറ്റീവ് സ്റ്റാഫിനും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.അമ്പതോളം പേർക്കാണ് കിറ്റുകൾ നൽകിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോന് ഭക്ഷ്യക്കിറ്റ് നൽകി ബാങ്ക് പ്രസിഡന്റ് എം.ഐ.ബീരാസ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതിയംഗങ്ങളായ ഒ.എം.സാജു, എം.വി. പ്രകാശ്, കെ.കെ.ശിവൻ,സി.എസ്.നാസിറുദ്ദീൻ, അഡ്വ.വി.വി.താൻ, സന്ധ്യ ആർ നായർ, നിഷ റെജി കുമാർ, ബാങ്ക് സെക്രട്ടറി സിന്ധു കുമാർ തുടങ്ങിയവർ സംസാരിച്ചു.