കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരേ എൻ.സി.പി സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ ഗൃഹസദസുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. 5ന് വൈകിട്ട് നാലിന് മണ്ഡലം കേന്ദ്രങ്ങളിലാണ് പ്രതിഷേധപരിപാടി നടക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ പകൽകൊള്ളയാണ് ദിവസേനയുള്ള ഇന്ധനവിലവർദ്ധന. പാചകവാതക വില സിലണ്ടറിന് 850 രൂപയിലെത്തി. സബ്സിഡി ജനങ്ങൾക്ക് ലഭിച്ചിട്ട് ആറുമാസമായി. എല്ലാവരും പ്രതിഷേധസമരത്തിൽ പങ്കാളികളാകണമെന്ന് പി.സി. ചാക്കോ പറഞ്ഞു.