കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം സൗജന്യമായി നടത്തണമെന്ന് റാക്കോ കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഭീമമായ ബിൽ അടച്ചാണ് ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റവാങ്ങുന്നത്. സംസ്കാരത്തിനായി ശ്മശാനനടത്തിപ്പുകാർക്കും കനത്തഫീസ് നൽകണ്ടിവരുന്നു. അതിനാൽ സംസ്കാരം പൂർണമായും സൗജന്യമാക്കണമെന്ന് ഭാരവാഹികളായ കുരുവിള മാത്യുസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലിപ്കുമാർ, കെ.എം. രാധാകൃഷ്ണൻ, കെ.കെ. വാമലോചനൻ, കെ.ജി. രാധാകൃഷ്ണൻ, ജോൺ തോമസ്, മൈക്കിൾ കടമാട്ട്, ജലജ ആചാര്യ എന്നിവർ പറഞ്ഞു.