ആലുവ: വാഹന പരിശോധനക്കിടെ മറയൂരിൽ കാർഡ്രൈവറടെ ആക്രമണത്തിൽ പരിക്കേറ്റ് രാജഗിരി ആശുപത്രിയിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനെയും സി.ഐ ജി.എസ്. രതീഷിനെയും റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സന്ദർശിച്ചു. ഡോക്ടർമാരുമായി ചർച്ച ചെയ്ത് ആരോഗ്യസ്ഥിതി വിലയിരുത്തി. ഒരു എസ്.ഐയെയും രണ്ട് പൊലീസുദ്യോഗസ്ഥരെയും ആശുപത്രിയിൽ നിയോഗിച്ചു. കേരള പൊലീസ്, ഓഫീസേഴ്‌സ് അസോസിയേഷനുകളുടെ സംസ്ഥാന - ജില്ലാ ഭാരവാഹികളും ഇരുവരെയും സന്ദർശിച്ചു.

പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജീഷ് പോളിന് മൂന്ന് ലക്ഷം രൂപയും ജി.എസ്. രതീഷിന് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്.