fact-society
ഏലൂർ നഗരസഭയ്ക്ക് ഫാക്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നൽകുന്ന അണുനശീകരണ പ്രഷർ പമ്പ് പ്രസിഡന്റ് പി. എം. ഷറഫുദീനിൽനിന്ന് നഗരസഭ ചെയർമാൻ എ .ഡി .സുജിൽ ഏറ്റുവാങ്ങുന്നു.

കളമശേരി: ഏലൂർ നഗരസഭയുടെ ജനകീയ ശുചീകരണത്തിനായി 12 അണുനശീകരണ പ്രഷർപമ്പ് ഫാക്ട് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നൽകി. പ്രസിഡന്റ് പി.എം. ഷറഫുദ്ദീൻ നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷെറീഫ്, കൗൺസിലർ ജയശ്രീ സതീഷ്, സംഘം വൈസ് പ്രസിഡന്റ് പി.എ. ജോസ്, ബോർഡ് മെമ്പർമാരായ വി. ശ്രീകുമാർ, കെ.ബി. തങ്കരാജ്, സംഘം സെക്രട്ടറി എൻ.വി. ബീന എന്നിവർ പങ്കെടുത്തു.