sabarimala

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം ഇക്കുറിയും മലയാള ബ്രാഹ്മണർക്ക് മാത്രം. അപേക്ഷ ക്ഷണിച്ച് ജൂൺ ഒന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനമിറക്കി.

ദേവസ്വം ബോർഡുകളിൽ ശാന്തിനിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന 2002ലെ സുപ്രീം കോടതി​ ഉത്തരവും 2014ലെ സംസ്ഥാന സർക്കാരി​ന്റെ സർക്കുലറും മറച്ചുവച്ചുള്ള ദേവസ്വം ബോർഡി​ന്റെ കളി​ തടയാൻ ഇടതുപക്ഷ സർക്കാരി​നും കഴി​യുന്നി​ല്ല. ഹൈക്കോടതി​ അംഗീകരി​ച്ച സ്കീം പ്രകാരമാണ് മേൽശാന്തി​ നി​യമനമെന്ന ന്യായമാണ് ബോർഡ് കാലങ്ങളായി​ വി​ശദീകരി​ക്കുന്നത്. മുൻവർഷങ്ങളി​ൽ ഇക്കാര്യം പരി​ശോധി​ക്കുമെന്ന് ദേവസ്വം മന്ത്രി​ കടകംപ​ള്ളി​ സുരേന്ദ്രൻ പറഞ്ഞെങ്കി​ലും ഒരു നടപടി​യുമുണ്ടായി​ല്ല. ദേവസ്വം ബോർഡും ഒഴി​ഞ്ഞു മാറുകയാണ്.

ശബരി​മലയി​ലും മാളി​കപ്പുറത്തും ഒരു വർഷത്തേക്കാണ് നി​യമനം. പത്തു വർഷം മേൽശാന്തി​യായി​ പ്രവർത്തി​ച്ചവർക്കാണ് യോഗ്യത. എല്ലാവർഷവും അബ്രാഹ്മണ ശാന്തി​ക്കാർ അപേക്ഷി​ക്കാറുണ്ടെങ്കി​ലും ബ്രാഹ്മണരല്ലെന്ന കാരണത്താൽ നി​രസി​ക്കാറാണ് പതി​വ്. തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന്റെയും മറ്റ് നാല് ദേവസ്വം ബോർഡുകളി​ലെയും സ്ഥി​രം ശാന്തി​മാരുടേതുൾപ്പെടെ മറ്റ് നി​യമനങ്ങളി​ലൊന്നും ജാതി​ പരി​ഗണന ഇപ്പോഴി​ല്ല. ശബരി​മലയി​ൽ തുടരുന്നത് ചി​ലരുടെ നി​ക്ഷി​പ്ത താല്പര്യങ്ങളുടെ പേരി​ലാണ്.

'ഹൈക്കോടതി​ നി​ർദേശങ്ങൾക്കനുസരി​ച്ചേ നി​ലവി​ലെ നടപടി​ക്രമങ്ങൾ പരി​ഷ്കരി​ക്കാൻ

ബോർഡി​നാകൂ'..

-എൻ.വാസു, പ്രസി​ഡന്റ്

ദേവസ്വം ബോർഡ്.