പള്ളുരുത്തി: ടീം സമോവർ വീണ്ടും ചെല്ലാനത്ത് സഹായവുമായി എത്തി. കഴിഞ്ഞ കൊവിഡ് കാലത്ത് ഭക്ഷണം എത്തിച്ചിരുന്നത് ഇവരാണ്. എന്നാൽ ഇത്തവണ സാനിറ്ററി നാപ്കിനും പൾസ് ഓക്സീമീറ്ററുമാണ് വിതരണം ചെയ്യുന്നത്. നഗരസഭാംഗം അശ്വതി വൽസൻ മുൻ ജില്ലാ പഞ്ചായത്തംഗം ടി.വി. അനിതക്ക് സാധനങ്ങൾ കൈമാറി. വി.എ. ശ്രീജിത്ത്, പി.ആർ. രചന, അഭിലാഷ് തോപ്പിൽ, രഞ്ജിത്ത് കരുണാകരൻ, പി.എ. നാസിം, നൗഷാദ് നാസർ, നജീബ് തുടങ്ങിയവർ സംബന്ധിച്ചു.