പറവൂർ: കുഞ്ഞിത്തൈ പുഴക്കടവിൽ കെട്ടിയിരുന്ന ജൂവൽ എന്ന മത്സ്യബന്ധന ബോട്ടിന് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീ പിടിച്ചു. പറവൂർ സ്വദേശി ഈരാളിൽ അനില തമ്പിയുടേതാണ് ബോട്ട്. കൊവിഡ് മൂലം മാസങ്ങളായി കടവിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു ബോട്ടുകളും സമീപത്തുണ്ടായിരുന്നു. തീപിടിച്ച ബോട്ട് നാട്ടുകാർ അഴിച്ചു വിട്ടതിന്നാൽ വലിയ ദുരന്തം ഒഴിവായി. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുഴയിൽ ഒഴുകിയ ബോട്ടിന്റെ തീയണച്ചത്. ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. നാല് വർഷം പഴക്കമുള്ള ബോട്ടിന് ഒരു കോടി രൂപയോളം വിലവരുന്നതാണ്.