കൊച്ചി: കൊച്ചി​ കോർപറേഷന് കീഴിലുള്ള ശ്മാശാനങ്ങളിൽ കൊവിഡ് മൂലം മരി​ക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി സംസ്ക്കരിക്കണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു.
ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളിൽ ഭീമമായ തുകയാണ് ചgലവാകുന്നത്. സംസ്കാരചടങ്ങി​ന് പി​.പി​.ഇ കി​റ്റുകളും ബന്ധുക്കൾ വാങ്ങണം. സാധാരണക്കാരന് താങ്ങാനാവാത്ത ചെലവുകളാണ് നേരി​ടേണ്ടി​ വരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തി​ൽ കൊച്ചി​ കോർപ്പറേഷൻ ശ്മശാനങ്ങളി​ൽ സൗജന്യസേവനം നൽകണമെന്ന് എസ്.ജയകൃഷ്ണൻ പറഞ്ഞു.