കൊച്ചി: കണയന്നൂർ താലൂക്ക് ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) ടി.ഡി.റോഡിൽ നടത്തിവരുന്ന സമൂഹ അടുക്കയിലേക്ക് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് അരി, പയർ, പച്ചക്കറികൾ എന്നിവ നൽകി. റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ ജോയി പോൾ കണയന്നൂർ ഡപ്യൂട്ടി തഹസിൽദാർ കെ.സി.അജയകുമാർ ഭക്ഷ്യ വസ്തുക്കൾ കൈമാറി. ചടങ്ങിൽ ഐ.എ.ജി. താലൂക്ക് ഇൻചാർജ് ടി.ആർ.ദേവൻ, കൺവീനർ എം.ജി.ശ്രീജിത്, റെഡ് ക്രോസ് ഭാരവാഹികളായ പി.ജെ. മത്തായി, വിദ്യാധരമേനോൻ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച് അലി ദാരിമി, ഡോ. ടി.വിനയകുമാർ രാജീവ് ജോസ്, നവാസ് തമ്മനം എന്നിവർ പങ്കെടുത്തു.