കളമശേരി: വനംവന്യജീവിവകുപ്പിന്റെ കീഴിലുള്ള സാമൂഹ്യവനവത്കരണ വിഭാഗം കുസാറ്റുമായി സഹകരിച്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ നാളെ സർവകലാശാലാ കാമ്പസിൽ കളമശേരി നിപ്പോൺ ടൊയോട്ട കോർപ്പറേഷൻ സ്പോൺസർ ചെയ്യുന്ന 300 ഫലവൃക്ഷത്തൈകൾ നടും. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ മരം നടീൽ പദ്ധതിയുടെ ഭാഗമായാണ് ഫലവൃക്ഷത്തൈകൾ നടുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് നടക്കും. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.വി. മീര, ഡോ. കെ. ഗിരീഷ്‌കുമാർ, ഫോറസ്റ്റ് കൺസർവേറ്റർ ഡോ. സി. മീനാക്ഷി, അസിസ്റ്റന്റ് കൺസർവേറ്റർ എ. ജയമാധവൻ, റേഞ്ച് ഓഫീസർ രഞ്ജിത്ത്, മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, മുനിസിപ്പൽ അംഗം ജമാൽ മണക്കാടൻ, നിപ്പോൺ ടൊയോട്ട എൻവയോൺമെന്റൽ മാനേജർ പി.കെ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുക്കും. ഫലവൃക്ഷത്തൈകളുടെ പരിപാലനം കുസാറ്റ് ഏറ്റെടുത്ത് നടത്തും.