കളമശേരി: കൊവിഡ് ദുരിതമനുഭവിക്കുന്ന വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങൾക്കായി ഫാക്ട് സി.ഡി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നൽകുന്ന നിത്യോപയോഗ സാധനങ്ങളുടെ നൂറുക്കിറ്റുകൾ പ്രസിഡന്റ് എൻ.സി.രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകന് കൈമാറി. വൈസ് പ്രസിഡന്റ് അശോകൻ, പഞ്ചായത്ത് അംഗം ശ്രീലേഖ അജിത്കുമാർ, ബോർഡ് അംഗങ്ങളായ കെ.എസ്. പ്രസന്നൻ, എം.വി. ജോസഫ്, ഇ.ജെ. മാർട്ടിൻ, സെക്രട്ടറി രാജേശ്വരി എന്നിവർ പങ്കെടുത്തു.