congress-
കോൺഗ്രസ്‌ രാമമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായവർക്ക് നൽകുന്ന കിറ്റിന്റെ വിതരണോദ്ഘാടനം മണ്ഡലം‌ പ്രസിഡന്റ്‌ വിൽ‌സൺ.കെ.ജോൺ നിർവഹിക്കുന്നു

പിറവം: കോൺഗ്രസ്‌ രാമമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് 150 കിറ്റുകൾ വിതരണം ചെയ്തു.മണ്ഡലം‌ പ്രസിഡന്റ്‌ വിൽ‌സൺ.കെ.ജോൺ ഉദ്ഘാടനം നിർവഹിച്ചു.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.പി.ജോർജ്, സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി.സി.ജോൺ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി എൽദോ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഭാഗ്യനാഥ്, മെമ്പർമാരായ പി.വി.സ്റ്റീഫൻ, ബിജി രാജു, അഞ്ജന ജിജോ, ഷൈജ ജോർജ്, ആലിസ് ജോർജ് ബൂത്ത്‌ പ്രസിഡന്റുമാർ, ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിജു എന്നിവർ പങ്കെടുത്തു.