അങ്കമാലി:മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയതായി അറ്റൻഡറെ നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന് ആരോപിച്ച് പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ പ്രതക്ഷേധ ധർണ നടത്തി.പഞ്ചായത്തംഗങ്ങളായ സിജു ഈരാളി. ജാൻസി ജോർജ് , ജേക്കബ് മഞ്ഞളി , സാജു കോളാട്ടു കുടി, ഷെമിത ബജോയ്, അനു ജോർജ് എന്നിവർ പങ്കെടുത്തു.വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ജോലി നൽകുവാനുള്ള ശ്രമത്തിൽ നിന്ന് ഭരണ സമിതി പിൻവാങ്ങിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി മുന്നറിയിപ്പ് നൽകി .