കളമശേരി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് ഏലൂർ മുനിസിപ്പൽ കമ്മിറ്റി ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കൺവീനർ പി.എസ്. സെൻ അദ്ധ്യക്ഷത വഹിച്ചു, ശ്യാമളൻ, എ.ഡി. സുജിൽ, പി.ഡി. ജോൺസൺ, ബിജു, വി.പി. വിൽസൻ, ഗോപകുമാർ, ഷെറീഫ് എന്നിവർ സംസാരിച്ചു.