pic
കുട്ടമ്പുഴ കുറ്റിയാംചാൽ കൊറ്റനാക്കോട്ടിൽ ചാക്കോച്ചൻ സൗജന്യമായി നൽകുന്ന കപ്പ ശേഖരിക്കുന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

കോതമംഗലം: വിളവെടുത്ത കപ്പ ദുരിതബാധിതർക്ക് സൗജന്യമായി നൽകി കർഷകൻ. കുട്ടമ്പുഴ കുറ്റിയാംചാൽ കൊറ്റനാക്കോട്ടിൽ ചാക്കോച്ചനാണ് തന്റെ പറമ്പിലെ കപ്പ പഞ്ചായത്തിലെ ദുരിതബാധിതർക്ക് നൽകിയത്. യൂത്ത് കോൺഗ്രസ് കൊവിഡ് സന്നദ്ധ സേനാംഗങ്ങൾ കപ്പ പറിച്ച് കുട്ടമ്പുഴ,സത്രപ്പടി,ആട്ടിക്കളം, മക്കപുഴ കോളനി, നാല്സെന്റ്‌ കോളനി, നൂറേക്കർ എന്നിവിടങ്ങളിൽ എത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷ് ബിൻ ജോസ്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ,സിജു സ്റ്റീഫൻ മുജീബ് മുഹമ്മദ്‌, സിമിലേഷ് എബ്രഹാം,ബേബി പോൾ ,എൽദോസ് ഏലിയാസ്, ബേസിൽ ബേബി,ബിബിൻ ബോബൻ, ഷോൺ ബസിൽ പോൾ,ജയേഷ് തങ്കപ്പൻ, ഷിബു വർക്കി, ഷിയോൺ ബേസിൽ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.