കൊച്ചി: കൊവിഡ് മൂന്നാംതരംഗത്തെ നേരിടുന്നതിനായി ഓക്‌സിജൻ കോൺസെൻട്രറ്ററുകളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അപ്പലേറ്റ് അതോറിറ്റി ജനറൽ മാനേജർ ഡോ.എസ്ആർ.ദിലീപ്കുമാർ പറഞ്ഞു. തദ്ദേശീയ ഓക്‌സിജൻ കോൺസെൻട്രേറ്റ് നിർമ്മാണം,മെഡിക്കൽ ആവശ്യത്തിനായുള്ള ഓക്‌സിജൻ എൻറിച്ച്‌മെന്റ് എന്നിവയുടെ സാങ്കേതികവിദ്യ സംബന്ധിച്ചു ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.എസ്.എസ്.സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്. ഇളങ്കോവൻ, സി.എസ്.ഐ.ആർ ഡയറക്ടർ പ്രൊഫ.ഡോ. ഹരീഷ് ഹിറാനി, ഭാരത് ഇലക്ട്രോണിക്‌സ് സീനിയർ ഡി.ജി.എം കെ.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

ഓക്‌സിജൻ ലഭ്യതയ്ക്ക് കൃത്യമായ രൂപരേഖയുണ്ടാക്കാതെ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഡോ. ഇളങ്കോവൻ പറഞ്ഞു. ഡോ. എം.ഐ സഹദുള്ള, ഡോ. സാവിയോ മാത്യു , ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.