cpm

അങ്കമാലി:പെൻഷൻ തുകയിൽ നിന്നും മിച്ചം വച്ച പതിനായിരം രൂപ മഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി തുറവൂർ പുല്ലാനിയിൽ പുത്തേൻ വീട്ടിൽ വിറയത് ശോശാമ്മ ദമ്പതിൾ. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പി.വി.ജോയിയുടെ മാതാപിതാക്കളാണ്. വീട്ടിൽ നടന്ന ചടങ്ങിൽ തുക സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഏറ്റുവാങ്ങി.ലോക്കൽ സെക്രട്ടറി കെ.വൈ.വർഗീസ്, കർഷക സംഘം ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ, കെ.പി.രാജൻ, ജോസഫ് പാറേക്കാട്ടിൽ, സച്ചിൻ കുര്യാക്കോസ്, കെ.വി. പീറ്റർ, പി.എ.ആന്റു എന്നിവർ സന്നിഹിതരായിരുന്നു.