കാലടി:അർബുദരോഗം ബാധിച്ച ഓട്ടോഡ്രൈവർ സുമനസുകളുടെ സഹായം തേടുന്നു. കാലടി പഞ്ചായത്ത് 17-ാം വാർഡിൽ കുടിയകത്തൂട്ട് വീട്ടിൽ അനിലാണ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വൃക്ക രോഗബാധിതൻ കൂടിയ അനിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല.കഴിഞ്ഞ ആഗസ്റ്റിൽ തൊണ്ടായിൽ കാൻസർ പിടിപെട്ടു.അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടമാർ പറയുന്നത്.
ഭാര്യയും ഒരു മകളുമാണുള്ളത്. അനിലിന്റെ അമ്മ ശാരദയുടെ വാർദ്ധക്യ പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇതിനോടകം തന്നെ 25 ലക്ഷം രൂപയോളം നാട്ടുകാരുടെ പിന്തുണയോടെ ചികിത്സ കൾക്കായി ചിലവഴിച്ചു കഴിഞ്ഞു. സാഹയത്തിന് A/C no.35514630735 IFSC Code:SBIN0070717 )