കോതമംഗലം: മരിച്ച പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തിൽ അപമാനിച്ചതിന് ഊന്നുകൽ പുത്തൻകുരിശ് പുത്തൻപുരയിൽ പി.ടി അനൂപിനെ (30) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 31ന് സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്ന തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ്‌കുമാർ മരിച്ച വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ താഴെയാണ് അസഭ്യഭാഷയിൽ അനൂപ് കമന്റിട്ടത് . ഇയാളുടെ കമന്റ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. രണ്ട് ദിവസം മുങ്ങി നടന്ന ഇയാളെ ഊന്നുകൽ സിഐ പി. ലാൽകുമാറും സംഘവും ചേർന്ന് ബുധനാഴ്ച വൈകിട്ട് പിടികൂടുകയായിരുന്നു.