കൊച്ചി: കൊവിഡ് വ്യാപനവും ലോക്ക് ഡൗൺ മൂലവും പ്രതിസന്ധിലാകുന്ന ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയറും ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷനും സംയുക്തമായി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംി ചെയ്തു. സിനിമ ടെലിവിഷൻ താരം സീമ ജി. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു. കെ.ഒ. ഗോപാലൻ, മണിശർമ്മ, ദിപാമണി, ടി.ഒ. പരീത്, വി.വൈ. എബ്രഹാം, ബഷീർ പോഞ്ഞാശേരി എന്നിവർ പങ്കെടുത്തു.