laptop

കൊച്ചി: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നൽകുന്ന വിദ്യാശ്രീ പദ്ധതി ജൂലായി​ൽ പൂർത്തീകരിക്കുമെന്ന് കെ.എസ്.എഫ്.ഇ. 4,150 ലാപ്‌ടോപ്പുകൾ ഇപ്പോൾ സ്റ്റോക്കുണ്ട്. 2,150 എണ്ണം കൊക്കോണിക്‌സിന്റെയും 2300 എണ്ണം എയ്‌സറിന്റെയുമാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഘടകങ്ങൾ വിദേശത്തു നിന്ന് എത്താതിരുന്നതോടെ കമ്പനികൾ വിതരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെൻഡർ നടപടികൾ വൈകിയതും പദ്ധതിയുടെ താളം തെറ്റിച്ചു. വിതരണം തുടങ്ങി​യപ്പോൾ ആളുകൾക്ക് ബ്രാഞ്ചുകളിൽ എത്താനും സാധിക്കുന്നില്ല.

ഫെബ്രുവരിയിൽ ഉദ്ഘാടന വേളയിൽ 200 ലാപ്‌ടോപുകൾ വിതരണം ചെയ്തിരുന്നു. പിന്നീട് ആർക്കും ലഭ്യമായില്ല. കൊക്കോണിക്‌സ്, എയ്‌സർ, എച്ച്.പി, ലെനോവോ എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. 500 രൂപ വീതം 30 തവണയാണ് പണം അടയ്‌ക്കേണ്ടത്. മുടങ്ങാതെ ആദ്യ മൂന്ന് തവണ അടച്ചവർക്ക് ലാപ്‌ടോപ് ലഭിക്കും.

അപേക്ഷകർ : 92518

മുടങ്ങാതെ പണമടച്ചവർ : 54735

കമ്പനികൾക്ക് നൽകിയ പർച്ചേസ് ഓർഡർ
എച്ച്.പി - 28,680

ലെനോവോ - 18,321

കൊക്കോണിക്‌സ് - 4,356

എയ്‌സർ- 3,378