മൂവാറ്റുപുഴ: മൂവാറ്റുപുഴ ആറിലെ മത്സ്യ സമ്പത്ത് വൻതോതിൽ കുറയുന്നതായി ഗ്രീൻ പീപ്പിൾ പരിസ്ഥിതി സംഘടനയുടെ റിപ്പോട്ട്. മുൻപൊക്കെ ധാരാളമായി കണ്ടിരുന്ന പൂളോൻ, പരൽ നെറ്റിപ്പൊട്ടൻ, ആരോൻ, കൊന്തം കൊലുവ എന്നിങ്ങനെയുള്ള മത്സ്യങ്ങളെ ഇപ്പോൾ കാണാനേയില്ല.

മഴക്കാലം തുടങ്ങുന്നത്തിന് മുൻപേയുള്ള ഊത്ത പിടുത്തം , തോട്ട പൊട്ടിച്ച് മീൻ പിടിക്കൽ മീനുകളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. പുഴയുടെ തീരത്തുള്ള സർവീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന ഗ്രീസ് ഓയിൽ പുഴയുടെ സ്വാഭാവികഘടനയെ തന്നെ നഷ്ടപ്പെടുത്തി.

അനധികൃത മണൽ വാരൽ മൂലം മണലിൽ ജീവിക്കുന്ന പൂളോൻ എന്ന മത്സ്യത്തെ തീർത്തും തന്നെ ഇല്ലാതെയാക്കി. മത്സ്യ സമ്പത്ത് കൂട്ടാനായി ലക്ഷങ്ങൾ ചെലവഴിച്ച് പുഴയിൽ നിക്ഷേപിച്ച മത്സ്യ കുഞ്ഞുങ്ങൾ മറ്റ് മത്സ്യങ്ങൾക്ക്‌ വളരെ ദൂഷ്യമാണ് ഉണ്ടാക്കിയത്.

സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടു

മൂവാറ്റുപുഴ ആറിനു താഴേ ചെക്ക്ഡാം പണിതത്തിനു ശേഷമാണ് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുകയും കമ്പനികളിൽ നിന്നുള്ള മാലിന്യം അടിഞ്ഞുകൂടി മത്സ്യസമ്പത്ത് നാശിക്കുകയും ചെയ്തു. കൂടാതെ പുഴയുടെ തീരത്ത് സർക്കാർ ചെലവിൽ കരിങ്കല്ല് കെട്ടിക്കൊടുത്തത് മൂലം പുഴയോരത്തെ കൈതക്കാടും, ഇല്ലിക്കൂട്ടങ്ങളും വേരുകളും, ആൽഗകളും നശിപ്പിച്ചു. ഇതെല്ലാം മൂലം പ്രജനനകാലത്ത് മത്സ്യങ്ങൾക്ക് മുട്ടയിടാനുള്ള സ്വാഭാവിക പരിസ്ഥിതിയും ക്രമേണയില്ലാതായി.

ഉൾനാടൻ ഇനത്തിൽപെട്ട മത്സ്യങ്ങളെ വംശനാശ ഭീഷണിയിൽ രക്ഷപെടുത്തണം. അതിന്കണ്ടൽ കാടുകൾ വെച്ച് പിടിപ്പിച്ച് പുഴയോരങ്ങളെ സംരക്ഷിക്കണം.

അസീസ് കുന്നപ്പിള്ളി,ഗ്രീൻ പീപ്പിൾ, പ്രസിഡന്റ്‌