കൊച്ചി: വിദ്യാഭ്യാസ വികാസ കേന്ദ്രം, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ സതേൺ റീജിയണൽ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതിദിന വെബിനാറിൽ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രെഫ. മാധവ്ഗാഡ്ഗിൽ മുഖ്യ പ്രഭാഷണം നടത്തും. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ദേശീയ വെബിനാറിൽ 'ആവാസവ്യവസ്ഥ പുനസ്ഥാപിക്കുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്ക്' എന്ന വിഷയത്തിലാണ് പ്രഭാഷണം.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാർ യൂട്യൂബ്, ഫെയ്സ്ബുക്ക് ലൈവിലും ലഭ്യമാവും. എൻ.സി.ടി.ഇ ചെയർമാൻ പ്രൊഫ.കെ.കെ.ഷൈൻ അദ്ധ്യക്ഷനാകുന്ന വെബിനാറിൻ സന്തോഷ് കുമാർ സാരംഗി ഉദ്ഘാടനം ചെയ്യും. ശിക്ഷാസംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി അതുൽ കോത്താരി വിശിഷ്ടാതിഥിയായിരിക്കും. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ.സി.ഇന്ദുചൂഡൻ, ഡോ.ജയശ്രീ വൈദ്യനാഥൻ, ജോബി ബാലകൃഷ്ണൻ, ഡോ. ആശ ഒ.എസ്. എന്നിവർ ആശംസ പ്രഭാഷണം നടത്തും. ഡോ. മാലിനി പി എം, ഡോ. ജഗദീഷ് നമ്പ്യാർ എന്നിവരും പങ്കെടുക്കും.