ആലുവ: കേരളത്തിലെ ടാക്‌സി ഡ്രൈവർമാർ അനുഭവിക്കുന്ന ദുരിതങ്ങൾ വിശദീകരിച്ച് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) സംസ്ഥാന കമ്മിറ്റി നിവേദനം നൽകി. സംസ്ഥാന രക്ഷാധികാരി രാജേഷ് ചേർത്തല, സംസ്ഥാന പ്രസിഡന്റ് ഷാജി തമ്പാനൂർ, സംസ്ഥാന സെക്രട്ടറി വിനീഷ് തൃക്കരിപ്പൂർ, ട്രഷറർ അനീഷ് മട്ടന്നൂർ, അനിൽ വർക്കല എന്നിവർ പങ്കെടുത്തു.