മൂവാറ്റുപുഴ: ലോട്ടറി ഏജന്റ് സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) സബ് സ്റ്റോക്കിസ്റ്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേഖലയിലെ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ജില്ല പ്രസിഡന്റ് കെ. എം. ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എ.അരുൺ, കെ.എച്ച്.അൻസാർ എന്നിവർ സംസാരിച്ചു.