കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി അടിയന്തര യോഗം ചേർന്നു.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ എടുക്കുന്നതിന് തീരുമാനിച്ചു.ജൂൺ 5,6 തീയതികളിൽ ഡ്രൈ ഡേയായി ആചരിക്കുവാനും അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ച് നീക്കുക, സ്‌കൂളുകൾ,അങ്കണവാടികൾ മുതലായവ ദുരിതാശ്വാസ ക്യാമ്പുകളായി സജ്ജീകരിക്കുക,

ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ,ഇന്ധനം,മരുന്നുകൾ എന്നിവ ഒരുക്കുന്നതിനും,ഏത് സാഹചര്യവും നേരിടുന്നതിന് പൊലീസ്,ഫയർ ആൻഡ് റെസ്ക്യു എന്നിവയെ തയ്യാറാക്കി വയ്ക്കുവാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് പ്രസിഡന്റുമാർ,മുനിസിപ്പൽ ചെയർമാൻ,തഹസിൽദാർ,ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, സബ് ഇൻസ്‌പെക്ടർമാർ,ഫോറസ്റ്റ് റേഞ്ച് ഇൻസ്‌പെക്ടർ,കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.