പറവൂർ: ലക്ഷദ്വീപിൽ കരിനിയമങ്ങൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം നടത്തി. ഏഴിക്കര പോസ്റ്റാഫീസിനു മുന്നിൽ സി.പി. എം സംസ്ഥാന കമ്മറ്റിയംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. പറവൂർ മെയിൻ പോസ്റ്റാഫീസിന് മുന്നിൽ ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ബി.എസ്.എൻ.എൽ ഭവനിൽ ടി.വി. നിഥിൻ, മൂത്തകുന്നത്ത് കെ.എസ്. സനീഷ്, വടക്കേക്കരയിൽ കെ.എം. അംബ്രോസ്, മുനമ്പം കവലയിൽ കെ.കെ. ദാസൻ, മന്നം കവലയിൽ ടി.എസ്. രാജൻ, ചേന്ദമംഗലത്ത് രണ്ട് കേന്ദ്രങ്ങളിൽ കമല സദാനന്ദൻ, വി.എസ്. ഷഡാനന്ദൻ, വടക്കുംപുറം കവലയിൽ ബെന്നി ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്തു.