കാലടി: സർക്കാർ നിർദേശം അട്ടിമറിച്ച് സ്വന്തം മക്കൾക്കും ബന്ധുക്കൾക്കും വാക്‌സിൻ വിതരണം ചെയ്ത കാഞ്ഞൂർ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്. കാഞ്ഞൂർ-പറപ്പുറം മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞൂർ പഞ്ചയത്തിന് മുമ്പിൽ ധർണ നടത്തി. ഡി.വൈ.എഫ്. ഐ കാലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.എ.ഷഫീഖ് ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി അശോകൻ, എം.കെ.ലെനിൻ എന്നിവർ സംസാരിച്ചു.