കോലഞ്ചേരി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന നീക്കങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.പുത്തൻകുരിശ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ ഉദ്ഘടനം ചെയ്തു. മഴുവന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മുൻ എം.എൽ.എ എം.പി.വർഗീസ്, കടയിരുപ്പ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഏരിയ കമ്മിറ്റി അംഗം എം.കെ. മനോജ് , ഐരാപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ ലോക്കൽ സെക്രട്ടറി വി.കെ. അജിതനും ഉദ്ഘാടനം ചെയ്തു.