കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചാളം ഡിവിഷനിലെ മുഴുവൻ ശുചീകരണ തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ്, ഗ്ലൗസ്, സാനിറ്റൈസർ, മാസ്‌ക് എന്നി വിതരണം ചെയ്തു. നോർത്ത് പൊലീസ് സി.ഐ വിഎസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മേഖല പ്രസിഡന്റ് പ്രദീപ് ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെഎസ് .ഷാമി, ഏകോപനസമിതി മേഖല സെക്രട്ടറി സുരേഷ് ഗോപി, യൂത്ത് വിംഗ് മേഖല ജനറൽസെക്രട്ടറി കെസി.മുരളീധൻ, വൈസ്‌പ്രസിഡന്റ് കെസി.സുനീഷ്,കെഎ. റാഫി, ടിജോ തോമസ് ,ആകാശ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണതൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ടൗൺ നോർത്ത് പൊലീസ് സി.ഐ. വിഎസ്.പ്രദീപ്കുമാർ നിർവഹിക്കുന്നു