മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാധവിക്കുട്ടി അനുസ്മരണം നടത്തി. ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ ജില്ല കൗൺസിൽ ചെയർപേഴ്സണും ഗ്രന്ഥകാരിയുമായ മോളി അബ്രഹാം ഉദ്ഘാടനം ചെയ്തു.കവയിത്രിമാരായ സീബ എം.എസ്, സിന്ധുഉല്ലാസ്, കുഞ്ഞുമോൾ സി.എൻ,ലൈബ്രറി പ്രസിഡന്റ് കെ.ആർ.വിജയകുമാർ,സെക്രട്ടറി ആർ രാജീവ്,മുൻ പ്രസിഡന്റ് എം.എം. രാജപ്പൻപിള്ള, ലീലാമണി ,അബ്ദുൾ ലത്തീഫ്, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മാധവിക്കുട്ടിയുടെ കൃതികളുമായി ബന്ധപ്പെടുത്തി ലൈബ്രറി അംഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു.