മുളന്തുരുത്തി:മുളന്തുരുത്തി പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം. ആളുകളെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണം ലഭിക്കാത്തതാണ് നായ്ക്കൾ കൂടുതൽ അക്രമകാരികളാകാൻ കാരണം. രാവിലെയും രാത്രിയും പ്രധാന ജനവാസ കേന്ദ്രങ്ങളിൽ പോലും ഇതാണ് കാഴ്ച്ച. കുരച്ചുകൊണ്ട് പാഞ്ഞെത്തുന്ന നായ്ക്കളെ പേടിച്ചാണ് വീടുകൾക്കുള്ളിൽ പോലും ഇവിടെയുള്ളവർ കഴിയുന്നത്.വീടിനു മുന്നിൽ കിടക്കുന്ന ചെരുപ്പു്, ചവിട്ടി, ചെടിയു എന്നിവയെല്ലാം നായ്ക്കൾ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്..നായ്ക്കൾ കുറുകെ ചാടിയതു മൂലം ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവാണ്.
തെരുവു നായ്ക്കളുടെ ശല്യംകാരണം രാത്രി കാലങ്ങളിൽ ഇരുചക്രവാഹനത്തിൽ പോകുവാൻ ഭയമാണ്. ഇതുസംബന്ധിച്ചു പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പ്രശ്നം പരിഹരിക്കുവാൻ അടിയന്തിര നടപടി വേണം.
അനിൽ പാപ്പ
സാമുഹ്യ പ്രവർത്തകൻ.
തെരുവുനായ്ക്കളുടെ ശല്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടു്.ലോക് ഡൗൺ കഴിഞ്ഞാൽ വന്ധ്യങ്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കും.
റെഞ്ചി കുര്യാക്കോസ്
മുളന്തുരുത്തി പാഞ്ചായത്ത് വൈസ് പ്രസിഡൻ്റ്