കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരകം ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സ്മാരകം നിർമ്മിക്കണമെന്ന പതിറ്റാണ്ടുകാലത്തെ ജനങ്ങളുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാട് കൊച്ചി കോർപ്പറേഷൻ അവസാനിപ്പിക്കണമെന്നും കോർപ്പറേഷന് നിർമ്മിക്കാൻ ഉദ്ദേശമില്ലെങ്കിൽ കേന്ദ്ര പദ്ധതികളായ സ്മാർട്ട് സിറ്റിയോ അമൃത് പദ്ധതിയോ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് മഹാകവിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ സുധ ദിലീപ്, പത്മകുമാരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. സ്വരാജ് സോമൻ, യു.ആർ. രാജേഷ്, മൈനോറിറ്റി മോർച്ച പ്രസിഡന്റ് അഡ്വ. ജസ്റ്റസ് എന്നിവർ സംസാരിച്ചു.