അങ്കമാലി: കിടങ്ങൂർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ 450 ഓളം വീടുകളിൽ പച്ചക്കറിക്കിറ്റുകൾ വിതരണംചെയ്തു. കൊവിഡ് ഹെൽപ്പ് ഡെസ്ക് വഴി വാക്സിൻ രജിസ്ട്രേഷൻ സഹായം, ആംബുലൻസ് സർവീസ് ഉൾപ്പടെയുള്ള സേവനങ്ങൾ, സാനിറ്റൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ തുടർച്ചയായാണ് പച്ചക്കറിക്കിറ്റ് വിതരണം നടത്തിയത്. ടി.ഡി. ശ്രീജിത്ത്, വിമൽകുമാർ, രജീഷ് കെ.എസ്, കൃഷ്ണേന്ദു രാജീവ്, സിന്ധു വിജയൻ, മിനി വിക്രമൻ, രേഖ രമണൻ, സി. അച്യുതൻ, അർജുൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.