ആലുവ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മറ്റി ആലുവ മുഖ്യതപാൽ ഓഫീസിനുമുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി മുപ്പത്തടം പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. തിലകൻ, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി.ഇ. ഇസ്മായിൽ, സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഇ. ഇസ്മായിൽ, രത്‌നമ്മ സുരേഷ്, പി.ആർ. രാജീവ് എന്നിവർ പങ്കെടുത്തു.