മൂവാറ്റുപുഴ: ഇന്ധന വില അനുദനം വർദ്ധിപ്പിക്കുന്ന മോദി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ്സമരം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം.എ.യൂനുസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീർ അലിയാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സമിതി അഗം ഇല്യാസ് കോതമംഗലം , പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.യു.അൻവർ, ഹാരിസ് ചേലാമലയിൽ, നിയാസ് , ഷഫീഖ് , ഇ.കെ.നജീബ് എന്നിവർ പങ്കെടുത്തു.നേതൃത്വം നൽകി .