കാലടി: കൊവിഡ് ബാധിച്ച് മരിച്ച കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ കുടുബ സഹായ ഫണ്ട് കൈമാറി. കെ.എസ്.കെ.ടി.യു.കാലടി ഏരിയ കമ്മിറ്റി സമാഹരിച്ച 76,550 രൂപ യൂണിയൻ ഏരിയ സെക്രട്ടറി എം.പി.അബുവിൽ നിന്ന് ജില്ലാ ജോ.സെക്രട്ടറി ടി.ഐ.ശശി ഏറ്റുവാങ്ങി . കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് എം.വി.പ്രദീപ്, കെ.കെ.സഹദേവൻ ,എം .വി .ലെനീഷ് എന്നിവർ പങ്കെടുത്തു .