തൃക്കാക്കര: കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി എൽ.ഡി.എഫ് തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി കാക്കനാട് പോസ് ഓഫീസിന് മുൻമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.എം കളമശേരി ഏരിയ കമ്മിറ്റി അംഗം കെ.ടി.എൽദോ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.പി.ഷാജി അദ്ധ്യഷത വഹിച്ചു.നേതാക്കളായ കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുക്കുട്ടൻ, കെ.ആർ.ബാബു,ടി.എ.സുഗതൻ, കെ.ആർ രാജേഷ് എന്നിവർ സംസാരിച്ചു.