കൊച്ചി: പെടോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിക്ഷേധിച്ചും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് കേരള സംഘടിപ്പിച്ച വീട്ടുമുറ്റത്ത് ഇരുചക്ര വാഹനങ്ങൾ തള്ളി നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഏലിയാസ് പി. മന്നപ്പള്ളി, സംസ്ഥാന ട്രഷറർ സിബി കെ. തോമസ്, ജില്ലാ നേതാക്കളായ പി.എസ്. പ്രകാശൻ, ജൂഡോപീറ്റർ, സി.വി. വർഗീസ്, എം.എം. ജോർജ്, റിയാസ് പാടിവട്ടം, ടി.എം. സൂരജ്, അൽത്താഫ് സലിം, എന്നിവർ നേതൃത്യം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ജില്ലയിലെ പ്രവർത്തകർ സ്വന്തം വീട്ടുമുറ്റത്ത് ഇരുചക്രവാഹനം തള്ളിയാണ് സമരം നടത്തിയത്.